mehandi new

ബ്ലാങ്ങാട് രചന വായനശാല സാർവദേശീയ വനിതാദിനം ആചരിച്ചു

fairy tale

ബ്ലാങ്ങാട് : രചന ലൈബ്രറി സാർവദേശീയ വനിതാദിനം ആചരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്  ഉദ്ഘാടനം ചെയ്തു. രചന വായനശാല പ്രസിഡൻറ് മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി ബി ശാലിനി മുഖ്യപ്രഭാഷണം നടത്തി.

planet fashion

സെറീന നജീബ്, വാർഡ് മെമ്പർ അഡ്വ.മുഹമ്മദ് നാസിഫ് എന്നിവർ ആശംസ പ്രസംഗം നടത്തി. കവികളായ എം വി ടി മൂസ ഹാജി, ഷബ്ന ഹാഷിം എന്നിവർ വിഷയവുമായി ബന്ധപ്പെട്ട സ്വന്തം കവിതകൾ ആലപിച്ചു. അക്ഷരോത്സവത്തിൽ (ജില്ലാതലം) നാടൻ പാട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബാലവേദി അംഗങ്ങളെ പഞ്ചായത്ത് പ്രസിഡണ്ട് പുരസ്കാരം നൽകി അനുമോദിച്ചു. ബാലവേദി അംഗങ്ങൾ സമ്മാനാർഹമായ നാടൻ പാട്ടു അവതരിപ്പിച്ചു.

ലൈബ്രറി സെക്രട്ടറി ഒ കെ വത്സലൻ, എക്സിക്യൂട് ട്ടീവ് അംഗം എ കെ അശോകൻ, ലൈബ്രേറിയൻ ബേബി വത്സലൻ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.ഷബ്ന ഹാഷിം സ്വാഗതവും, ശ്യാമ സുധീർ നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.