ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു ഒരാളെ കാണാതായി രണ്ടു പേർ രക്ഷപ്പെട്ടു

ചേറ്റുവ : ചേറ്റുവ അഴിമുഖത്ത് കരിയർ വള്ളം മറിഞ്ഞു. മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി. വലപ്പാട് പഞ്ഞമ്പിള്ളി സ്വദേശി അൻസിലിനെയാണ് കാണാതായത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ ചേറ്റുവ ടി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേറ്റുവ അഞ്ചാംകല്ല് കടലിൽ തീരത്തോട് ചേർന്നാണ് വള്ളം മറിഞ്ഞത്.

ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. ശക്തമായ തിരയിലാണ് വള്ളം മറിഞ്ഞത്. കഴിമ്പ്രം മഹാസേനൻ എന്ന വള്ളത്തിൻ്റെ കരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികൾ മറിഞ്ഞ വള്ളത്തിന് മുകളിൽ ഏറെ നേരം പിടിച്ചു കിടന്നിരുന്നു. അഴീക്കോട് കോസ്റ്റൽ പോലീസിന്റെ പരിധിയിൽ പെടുന്ന സ്ഥലത്താണ് അപകടം. വിവരമറിഞ്ഞ് മുനക്കകടവ് കോസ്റ്റൽ പോലീസിന്റെ ബോട്ട് രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ടെങ്കിലും ശക്തമായി തിരമാല കാരണം അഴി മുറിച്ച് അപ്പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. മത്സ്യതൊഴിലാളികളും കോസ്റ്റൽ പോലീസും തിരച്ചിൽ തുടരുന്നു.

Comments are closed.