mehandi new

ട്രോളിംഗ് നിരോധനം ലംഘിച്ച വള്ളം പിടിച്ചെടുത്തു

fairy tale

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം  ലംഘിച്ച തമിഴ്നാട് വള്ളം ബ്ലാങ്ങാട് ബീച്ചിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചെടുത്തു.  ബോട്ടുകളടൊപ്പം അന്യസംസ്ഥാന യാനങ്ങളും ട്രോളിംഗ് നിരോധനത്തിന്റെ പരിധിയിൽ വരും. തമിഴ്നാട് കുളച്ചൽ സ്വദേശി ഡേവിഡ് മകൻ അശ്വിൻ  എന്നയാളുടെ ഉടമസ്ഥതയിലുള്ള പുനിത പ്രകാശിയമ്മാൾ എന്ന ആഴക്കടൽ മത്സ്യബന്ധന യാനം തമിഴ് നാടിന്റെ കളർകോഡായ പച്ചനിറം മാറ്റി കേരള വള്ളങ്ങളുടെ നീല കളർ നൽകി മത്സ്യബന്ധനത്തിന് തയ്യാറെടുക്കുമ്പോഴാണ്  മറൈൻ എൻഫോഴ്സ്മെൻ്റ് ചീഫ് ഗാർഡിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടുകൂടിയത്.  വള്ളവും എഞ്ചിനും വലകളും പിടച്ചെടുത്ത് 20000/-രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി വള്ളം തമിഴ് നാട്ടിലേക്ക് കയറ്റി വിട്ടു. 

planet fashion

തിരുവനന്തപുരം മറൈൻ എൻഫോഴ്സ് മെൻ്റ് ചീഫ്ഗാർഡ് വി.ജി അജിത്ത്കുമാർ, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ സീ. സീമ എന്നിവരുടെ നേതൃത്വത്തിൽ  ഫിഷറീസ് ഓഫീസർ സഹന ഡോൺ, മറൈൻ എൻഫോഴ്സ് ആന്റ് വിജിലൻസ് വിങ്ങ് വിഭാഗം ഓഫീസർമാരായ ഇ ആർ ഷിനിൽകുമാർ, വി എൻ പ്രശാന്ത് കുമാർ,  പി എം ഷൈബു,  കോസ്റ്റൽ എസ്.ഐ. മാരായ ലോഫിരാജ്, ജോബിവർഗ്ഗീസ്, സുമേഷ് ലാൽ, ശിവദാസ്,  സീ റെസ്ക്യൂ ഗാർഡുമാരായ  പ്രമോദ്, ഹുസൈൻ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.

ട്രോളിംഗ് നിരോധനം ലംഘിക്കുന്നവർകെതിരെ കര്‍ശന നടപടി തുടര്‍ന്നും  സ്വീകരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബദുൾ മജീദ് പോത്തന്നൂരാൻ അറിയിച്ചു.

Macare 25 mar

Comments are closed.