mehandi new

കൈക്കൂലി അറസ്റ്റ് – ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി ആവശ്യപ്പെട്ടത് 3000, അനസ്തെഷ്യക്ക് വീണ ചോദിച്ചത് 2000

fairy tale

ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ
ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി രോഗിയോട് ആവശ്യപ്പെട്ടത് 3000 രൂപ. അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് ചോദിച്ചത് 2000 രൂപ.

planet fashion

പൂവ്വത്തൂർ പാവറട്ടി സ്വദേശി ആഷിഖ് തന്റെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴയുമായി ബന്ധപെട്ടു ചികിത്സക്കായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു. പരിശോധനയെ തുടർന്ന് ഡോക്ടർ ഓപ്പറേഷൻ നിർദേശിക്കുകയും അതിന്റെ ഭാഗമായി ഡോ. പ്രദിപ് കോശി 3000 രൂപയും അനസ്തീഷ്യ ഡോക്ടർ വീണാ വർഗ്ഗീസ് 2000 രൂപയും നൽകണമെന്ന് പറഞ്ഞതായി ആഷിഖ് പറയുന്നു.

ഇതേ തുടർന്ന് വിജിലൻസിസ് ലഭിച്ച വിവരത്തെ തുടർന്ന് ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ വിജിലൻസ് തൃശ്ലൂർ ഡി വൈ എസ് പി ജിംബോൾ സി.ജി, എറണാകുളം വിജിലൻസ് ഡി വൈ എസ് പി ടോമി സെബാസ്റ്റ്യൻ, സി.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘം താലൂക്ക് ആശുപത്രിക്കടുത്തെ ഇരുവരുടെയും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിൽ നടത്തിയ റെയ്ഡിലാണ് ഡോക്ടർമാർ പിടിയിലായത്.

ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശിയുടെ കുന്നംകുളത്തെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി.

Macare 25 mar

Comments are closed.