mehandi banner desktop

കരാട്ടെയിൽ തിളങ്ങി സഹോദരങ്ങൾ: എസ് ഡി പി ഐ പുത്തൻകടപ്പുറം ബ്രാഞ്ചിന്റെ ആദരം

fairy tale

ചാവക്കാട്: കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാക്കളാവുകയും, കൊൽക്കത്തയിൽ നടന്ന നാഷണൽ കരാട്ടെ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത  സഹോദരങ്ങളായ മുഹമ്മദ് അമാൻ ദർവേഷ്, മുഹമ്മദ് അക്‌മൽ ദർവേഷ് എന്നിവരെ ആദരിച്ചു.​എസ് ഡി പി ഐ പുത്തൻകടപ്പുറം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ വിജയികളായ സഹോദരങ്ങൾക്ക് ഉപഹാരങ്ങൾ നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ഇരുവരെയും അദ്ദേഹം അഭിനന്ദിച്ചു.​ചടങ്ങിൽ എസ് ഡി പി ഐ പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് കുന്നത്ത്, സെക്രട്ടറി മൻസൂർ, ട്രഷറർ അലി മുബഷിർ, ബേബി റോഡ് ബ്രാഞ്ച് പ്രസിഡണ്ട് റെഫീത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.മണത്തല ബേബിറോഡ് ദർവേശ് – ഷംസി ദമ്പതികളുടെ മക്കളായ അമാൻ അക്മൽ തൊട്ടാപ്പ് ഫോക്കസ് സ്കൂൾ വിദ്യാർത്ഥികളാണ്. മന്നലാംകുന്ന് ഡ്രാഗൺ കരാട്ടെയിലാണ് ഇരുവരും മാർഷ്യൽ ആർട്സ് പരിശീലിക്കുന്നത്.

planet fashion

Comments are closed.