mehandi banner desktop
Chavakkad online

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ ഫിഫ ഫിയസ്റ്റ 2026’ വർണാഭമായി

Ft

ചമ്മന്നൂർ: കായിക ആവേശത്തിന്റെ കൊടുമുടിയിലേറി അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ ഫിഫ ഫിയസ്റ്റ 2026’ ലോകകപ്പ് ആഘോഷം സംഘടിപ്പിച്ചു. ജൂൺ 18, 19 തീയതികളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷം വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.വിവിധ ലോകരാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ് വിദ്യാർത്ഥികൾ കളിക്കളത്തിലിറങ്ങിയപ്പോൾ സ്കൂൾ അങ്കണം ഫുട്ബോൾ ആവേശത്തിന്റെ നിറകുടമായി. ഫുട്ബോൾ ടൂർണമെന്റുകൾ, ഷൂട്ട് ഓൺ ദ ടാർഗറ്റ്, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങൾ പരിപാടിക്ക് മിഴിവേകി.സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ കെ.ജി. വിദ്യാർത്ഥികൾ അണിനിരന്ന വർണാഭമായ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. അമൽ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ റാലിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തുടർന്ന് അമൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അലി പഷ്ണത്തയിൽ, പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ നലകത്ത്, അഡ്മിനിസ്ട്രേറ്റർ ഡോ. ഹരിദയാൽ കെ.എസ്. എന്നിവർ ചേർന്ന് പന്ത് കിക്കോഫ് ചെയ്തുകൊണ്ട് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളിൽ കായിക മനോഭാവവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണച്ച് വിദ്യാർത്ഥികൾ ആർപ്പുവിളികളുമായി ഗാലറിയിൽ നിറഞ്ഞുനിന്നത് കളിക്ക് കൂടുതൽ ആവേശം പകർന്നു.പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച കായിക വിഭാഗം മേധാവി സുരേന്ദ്രൻ, കായിക അധ്യാപകൻ മുഹമ്മദ് അസ്ലം എന്നിവരെ സ്കൂൾ ചെയർമാൻ പ്രത്യേകമായി അഭിനന്ദിച്ചു.

Jan oushadi

Comments are closed.