mehandi banner desktop
Chavakkad online

കരുണ ജൂൺ സംഗമം: പെൻഷൻ വിതരണവും പുസ്തക പ്രകാശനവും നടത്തി 

Ft

ഗുരുവായൂർ: കരുണ ഫൗണ്ടേഷന്റെ ജൂൺ മാസ സംഗമം ഗുരുവായൂർ മാതാ ഹാളിൽ ആഘോഷപൂർവ്വം നടന്നു. ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ എം രമേഷ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.നൂറോളം അമ്മമാർക്കുള്ള പ്രതിമാസ പെൻഷൻ വിതരണം കരുണ ഖജാൻജി സോമശേഖരൻ പിള്ളയുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, കൃഷ്ണപ്രിയ, പാർവതി പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.സംഗമത്തിൽ കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാരിയർ രചിച്ച ‘നമോ കൈലാസം’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ പ്രകാശനം എം രമേഷ്, മമ്മിയൂർ ദേവസ്വം പ്രസിഡണ്ട് ജി.കെ പ്രകാശ് സ്വാമിക്ക് നൽകി നിർവഹിച്ചു. സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ കെ.ആർ ശശിധരൻ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് തന്റെ കൈലാസ യാത്രയുടെ അനുഭവങ്ങൾ സതീഷ് വാരിയർ മറുപടി പ്രസംഗത്തിൽ വിവരിച്ചു.കെ.വി രാധാകൃഷ്ണൻ വാര്യർ (വാര്യർ സമാജം), എം രതി ടീച്ചർ (ചാമുണ്ഡേശ്വരി റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട്), ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ (കരുണ വൈസ് ചെയർമാൻ), മാണിക്കൻ രാധാകൃഷ്ണൻ, വിജയലക്ഷ്മി ടീച്ചർ, എൻ. നന്ദകുമാർ, മൈന രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കെ.കെ ബക്കർ സ്വാഗതവും വിജയകുമാർ മുല്ലശ്ശേരി നന്ദിയും പറഞ്ഞു.നവദമ്പതികളായ അപർണ്ണ, നിജേഷ് എന്നിവരുടെ വകയായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഉണ്ണികൃഷ്ണൻ, വത്സൻ കളത്തിൽ, അക്ബർ ചിനക്കൽ, കാർത്തികേയൻ, ഡേവിസ് ചിറമ്മൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം കരുണ കുടുംബാംഗങ്ങളുടെ ഗാനമേളയും അരങ്ങേറി.

Jan oushadi

Comments are closed.