mehandi new

ജിഷ കൊലപാതകം – വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ദിനം ആചരിച്ചു

fairy tale

ചാവക്കാട് : നിയമ വിദ്യാര്‍ഥി ജിഷയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മെയ് 4 പ്രതിഷേധ ദിനമായി ആചരിച്ചു.  പ്രതികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ ജി മോഹനന്‍ വൈദ്യര്‍, സംസ്ഥാന സമിതി അംഗം ഉഷാ കുമാരി , ജില്ലാ സെക്രട്ടറിമാരായ എം കെ അസലം, ശിവരത്നം, മണ്ഡലം പ്രസിഡണ്ട്, ഷണ്മുഖം  വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.

Macare health second

Comments are closed.