വിദ്യാർത്ഥിയെ തള്ളിയിട്ട സംഭവം : യൂത്ത് കോൺഗ്രസ്സ് ബസ്സ് തടഞ്ഞു – കണ്ടക്ടറെ അറസ്റ്റ് ചെയ്തു
ചാവക്കാട് : ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് കണ്ടക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബസ്സ് തടഞ്ഞു. കണ്ടക്ടറെ അറസ്സ് ചെയ്യാതെ പിരിഞ്ഞു പോകില്ല എന്ന് സമരക്കാർ നിലപാടെടുത്തതോടെ കണ്ടക്ടറെ അറസ്റ്റ് ചെയ്തു.
ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരയ കെ ബി വിജു, സി. എസ്സ്. സൂരജ്, കൗൺസിലർ പി കെ കബീർ, കെ വി യൂ സഫലി, കെ കെ ഹിറോഷ് എന്നിവരുമായി നടത്തിയ ചർച്ചയിൽ കണ്ടക്ടറെ അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ്സ് നേതാകളായ വി എസ്സ് നവനീത്, റിഷി ലാസർ, സിബിൽ ദാസ്, കെ വി ലാജുദീൻ, ശ്രീധർഷൻ, അഫ്സൽ, ഷംസീർ, അക്ഷയ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ബസ്സിൽ കയറുന്നതിനിടെ വിദ്യാർഥിയെ കണ്ടക്ടർ വലിച്ചിടുകായായിരുന്നു. ഇടതു കൈക്ക് സാരമായ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം ആർ ആർ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എടക്കഴിയൂർ കുറുപ്പത്ത് ഫിറോസിൻ്റെ മകൻ റിഷിൻ മുഹമ്മദ് (13) നാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലു മണിക്ക് ചാവക്കാട് ബസ്സ്റ്റാണ്ടിലാണ് സംഭവം നടന്നത്.
പുതുപൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് കുട്ടിയോട് ക്രൂരമായി പ്രവർത്തിച്ചത്.
Comments are closed.