mehandi new

വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ബി എസ് എൻ എൽ ടെലഫോൺ പോസ്റ്റ് നീക്കം ചെയ്യണം – പാലയൂർ മർച്ചന്റ് അസോസിയേഷൻ

fairy tale

പാലുവായ് : മാമാബസാർ സെന്ററിൽ   വർഷങ്ങൾക്കു മുന്നേ സ്ഥാപിച്ച ബിഎസ്എൻഎൽ ടെലഫോൺ പോസ്റ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നതായി   പരാതി. മാമ ബസാർ സെന്ററിൽ പ്രവർത്തിക്കുന്ന മലബാർ ബേക്കറിയുടെ സമീപത്താണ് ഈ പോസ്റ്റ് നിൽക്കുന്നത്. തൃശൂർ പാവറട്ടി കഞ്ഞാണി റൂട്ടിലേക് പോകുന്ന ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ  കടന്നുപോകുന്ന വഴിയിലാണ് ഉപയോഗശൂന്യമായ പോസ്റ്റ്. പൊതുവേ ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്. അതിനിടയിലാണ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഒരു ഇരുമ്പ് കാലും. ഈ പോസ്റ്റിൽ ഇടിച്ചുള്ള വാഹനാപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.  നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും  ഉണ്ടായിട്ടില്ല. ഉത്തരവാദിത്തപെട്ടവർ ഇടപെട്ട് എത്രയും പെട്ടെന്ന് ഈ പോസ്റ്റ് ഇവിടെ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളിലേക്കും നീങ്ങുമെന്നും പാലയൂർ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സി ജെ സേവ്യർ  പറഞ്ഞു. ലിയാക്കത്ത് ചാവക്കാട്, സി എസ് രാവുണ്ണി, വി വി മണി, സജീവൻ, ശിവൻ, വി എ സെബാസ്റ്റ്യൻ  എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.