
ചാവക്കാട് : പുന്നയൂർ ഗ്രാമപഞ്ചായത്ത് – ജില്ലാ ബഡ്സ് കലോത്സവങ്ങളിൽ മികച്ച വിജയം കൈവരിച്ച എടക്കഴിയൂർ കരുണ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളെ നെഹ്റു അകലാട് കരുണാലയം കലാ സാംസ്കാരിക സമിതി ആദരിച്ചു. വാർഡ് മെമ്പർ ഷാനിഫ് അധ്യക്ഷത വഹിച്ചു.

പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർബാൻ വിജയികൾക്ക് മൊമെന്റോകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ അധ്യാപിക ജിൻസി സ്വാഗതം ആശംസിച്ച ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ഷുക്കൂർ, കരുണാലയം ചെയർമാൻ ഷാജഹാൻ, കൺവീനർ ജിഷാർ ഹൈദറലി, ബ്ലോക്ക് മെമ്പർ ഷിഫിന നജീബ്, വാർഡ് മെമ്പർമാരായ നസീറ അഹമ്മദ്, വീരാൻകുട്ടി, പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ഹസ്സൻ, നഫീസക്കുട്ടി വലിയകത്ത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മൊയ്ദീൻഷാ പള്ളത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിസാം ആലുങ്ങൽ, നൂറു വട്ടംപറമ്പിൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജബ്ബാർ, നാസർ കെ. എച്ച്, പുന്നയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റാഷ് മുനീർ, അബ്ഷർ, നജീബ് അഞ്ചിങ്ങൽ, മുനീബ് പള്ളിപ്പറമ്പിൽ, സഹദ് എന്നിവർ ആശംസകൾ നേർന്നു.
വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകിയതിനോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രദേശവാസികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് പി.കെ അക്ബർ നന്ദി രേഖപ്പെടുത്തി.

Comments are closed.