ഇവിടെ മൃഗങ്ങള്‍ക്കും രക്ഷയില്ല : പോത്തുകള്‍ ക്രൂരമായി കൊല്ലപ്പെടുന്നു
ചാവക്കാട്: എടക്കഴിയൂര്‍ ബീച്ചില്‍ പോത്തുകള്‍ ക്രൂരമായി കൊല്ലപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് മൂന്ന് പോത്തുകള്‍.
എടക്കഴിയൂര്‍ ഖാദിരിയ്യ ബീച്ചില്‍ കുറ്റിക്കാട്ടില്‍ ഹഖീമിന്റെ പോത്തുകളാണ് കൊല്ലപ്പെട്ടത്. പന്തല്‍ പണിക്കാരാനായ ഹഖീം അറവ് പ്രായമാകുമ്പോള്‍ വില്‍ക്കാന്‍ വാങ്ങിയ ഒന്നര വയസുള്ള ആറ് പോത്തുകളില്‍ മൂന്നെണ്ണമാണ് മൃഗീയമായി രീതിയില്‍ കൊല്ലപ്പെട്ടത്. രണ്ട് മാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. പോത്തിന്‍റെ നട്ടെല്ലിനും കാലുകള്‍ക്കും ശക്തമായ അടിയേറ്റ് എഴുന്നേല്‍ക്കാനാവാതെ നിലയില്‍ കണ്ടെത്തിയ പോത്ത് അടുത്ത ദിവസം ചാവുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് രണ്ടാമത്തെ മൃഗം കൊല്ലപ്പെട്ടത്. കടപ്പുറത്തെ കാറ്റാടിക്കു സമീപം പുല്ലു തീറ്റാന്‍ കെട്ടിയിട്ട പോത്തിനെ കാറ്റാടി മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കാണപ്പെട്ടത്.
മൂന്നാമത്തെ പോത്ത് കഴിഞ്ഞ ഞായറാഴ്ച്ചയാണ് ചത്തത്. കണ്ണില്‍ നിന്ന് ശക്തമായ രീതിയില്‍ രക്തവും വെള്ളവുമൊഴുക്കി ജീവന്‍ വെടിഞ്ഞ പോത്തീന്റെ മലദ്വാരത്തിന്റെ ഭാഗത്ത് നിന്നും രക്തവാര്‍ച്ചയുമുണ്ടായിരുന്നു. ഉച്ചക്ക് പോത്തുകള്‍ക്ക് വെള്ളം നല്‍കിയിരുന്നു. രാത്രിയിലാണ് സംഭമറിയുന്നത്. തുടര്‍ച്ചയായി മൂന്ന് പോത്തുകള്‍ വിവിധ രീതിയില്‍ ക്രൂരമായി കൊല്ലപ്പെട്ടതോടെ സംശയത്തിലായ നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഹഖീം ചാവക്കാട് പൊലീസില്‍ പരാതി നല്‍കി.
Comments are closed.