mehandi new

കെട്ടിട നിർമാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നു – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന

fairy tale

ഒരുമനയൂർ : വീട് പണിയാൻ ഉൾപ്പെടെയുള്ള കെട്ടിട നിർമാണ അപേക്ഷകളിൽ അനുമതി നൽകാതെ കെട്ടിക്കിടക്കുന്നതായി പരാതിലഭിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. നാട്ടുകാരിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനക്കെത്തിയതെന്ന് ഇന്റെണൽ വിജിലൻസ് അസി. ഡയറക്ടർ വി ജയരാജ് പറഞ്ഞു.

planet fashion

പ്രാഥമിക പരിശോധനയിൽ ഫയലുകൾ നീക്കുന്നതിൽ കാലതാമസം വരുന്നതായി ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്‌ സ്റ്റാഫ് ഓഫീസുകളുടെ മീറ്റിംഗ് വിളിച്ച് നിർദേശം നൽകുകയും അടുത്ത ആഴ്ചയിൽ വീണ്ടുമെത്തി ഫയലുകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറ്റി പതിനഞ്ച് പെർമിറ്റ് അപേക്ഷകൾ പഞ്ചായത്ത്‌ ഓഫീസിൽ കെട്ടിക്കിടക്കുന്നതായി പ്രതിപക്ഷ നേതാവ് കെ ജോസഫ് ചാക്കോ പറഞ്ഞു. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പരിധിയിൽ വരാത്ത നിസ്സാരമായ കാരണങ്ങൾ കാണിച്ചു വീടുവെക്കാൻ പെർമിറ്റ് നൽകാതെ നാട്ടുകാരെ നെട്ടോട്ടമോടിക്കുകയാണ് ഉദ്യോഗസ്ഥർ.
നാലുപാടും പുഴകളാൽ ചുറ്റപ്പെട്ട സി ആർ സെഡ് മാനദണ്ഡങ്ങൾക്ക് പുറമെയാണ് ഉദ്യോഗസ്ഥരുടെ ക്രൂര വിനോദം. ഇതിനെതിരെ പഞ്ചായത്ത്‌ ഭരണസമിതി മൗനം പാലിക്കുകയാണെന്നും ചാക്കോ ആരോപിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.