mehandi new

വിദ്യാർത്ഥികളെ കയറ്റാതെ ബസ്സുകൾ – നടപടിയുണ്ടാകുമെന്ന് പോലീസ്

fairy tale

ചാവക്കാട് : ചാവക്കാട് – പാവറട്ടി റോഡിൽ ഓടുന്ന ബസുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നതായി പരാതി. വിദ്യാർത്ഥികളെ കണ്ടാൽ സ്റ്റോപുകളിൽ ബസ്സ്‌ നിർത്താതെ പോവുകയോ സ്റ്റോപിൽ നിന്നും ദൂരെ കയറ്റി നിർത്തുകയോ ചെയ്യുകയാണ്. ബസ്സിൽ കയറാനായി വിദ്യാർത്ഥികൾ ഓടി എത്തുമ്പോഴേക്കും ആളെ ഇറക്കി ബസ്സുകൾ പോകും. ഇത് സ്ഥിരം പരിപാടി ആണെന്നും തന്മൂലം സ്കൂളിലെ ഹാജർ നില കുറയുവാൻ കാരണമാകുന്നെന്നും രക്ഷിതാക്കൾ പറയുന്നു. രാവിലെ 8 മണിക്ക് സ്റ്റോപ്പിൽ എത്തുന്ന വിദ്യാർത്ഥികൾ ബസ് നിർത്താത്തത് മൂലം വീട്ടിലേക്കു തിരിച്ച് പോവുന്ന അവസ്ഥയാണ്.

planet fashion

വിഷയം സംബന്ധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ ചാവക്കാട് പോലീസ് എസ് എച്ച് ഒ മുൻപാകെ പരാതി നൽകി. സ്റ്റോപ്പുകളിൽ ബസ് നിർത്തി വിദ്യാർത്ഥികളെ കയറ്റുവാൻ വേണ്ട നിർദ്ദേശം ബസ്സുടമകൾക്ക് നൽകണം എന്നാണ് ആവശ്യം.
നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

Photo : representative image

Ma care dec ad

Comments are closed.