ഈ നമ്പറിൽ വിളിക്കൂ ഓട്ടോറിക്ഷ അരികിലെത്തും – ബ്ലങ്ങാട് ഓട്ടോ പാർക്കിൽ ഫോൺ ഓണായി
ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കിഴക്കേ ബ്ലാങ്ങാട് സെൻട്രിലുള്ള ഓട്ടോറിക്ഷ പാർക്കിൽ ഫോൺ സ്ഥാപിച്ചു. വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് നാസിഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സദക്ക് കൊട്ടാരത്തിലാണ് ഫോൺ സംഭാവന ചെയ്തത്. പതിനഞ്ചോളം ഓട്ടോറിക്ഷകളുള്ള ബ്ലാങ്ങാട് ഒട്ടോ പാർക്കിലേക്ക് 9497 88 00 34 എന്ന നമ്പറിൽ വിളിച്ചാൽ ഓട്ടോറിക്ഷ ആവശ്യക്കാരുടെ അരികിലെത്തും. സ്റ്റാൻഡിലുള്ള ഓട്ടോ തൊഴിലാളികളിൽ ആർക്കും കോളുകൾ സ്വീകരിക്കാൻ കഴിയും വിധമാണ് ഓട്ടോ പാർക്കിൽ ഫോൺ സ്ഥാപിച്ചിട്ടുള്ളത്.
കരീം ഹാജി, ഹക്കീം, ഖലീൽ, പ്രസന്നൻ, ആർ.വി യൂനസ്, ഷൈജു, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ, വിശ്വൻ, താജുദ്ദീൻ, റാഫി, വി. എസ് ബാബു, ഷഫീർ എന്നിവർ നേതൃത്വം നൽകി.
Comments are closed.