mehandi new

കനോലി കനാൽ കരകവിഞ്ഞു – കോവുമ്മൽതറയിൽ വീടുകളിലേക്ക് വെള്ളം കയറി

fairy tale

പുന്നയൂർ : കനോലി കനാൽ കരകവിഞ്ഞൊഴുകി പുന്നയൂർ പഞ്ചായത്തിലെ അകലാട് ബദർ പള്ളിക്ക് കിഴക്ക് കോവുമ്മൽതറയിൽ വീടുകളിൽ വെള്ളം കയറി. പുന്നയൂർ പഞ്ചായത്തിലെ രണ്ടു വാർഡുകളിലുമായി 35 ലധികം വീടുകൾ വെള്ളക്കെട്ടിൽ അകപ്പെട്ടു. ആറോളം കുടുംബങ്ങൾ മാറി താമസിച്ചു. 1-ാം വാർഡിലും, 20-ാം വാർഡിലുമാണ് വെള്ളക്കെട്ട് രൂക്ഷം.

planet fashion

20 -ാം വാർഡിൽ താമസിക്കുന്ന ഫൈസൽ കുന്നമ്പത്, അലി കുന്നമ്പത്, സുലൈഖ ചള്ളയിൽ, ഹൈദർ കുന്നമ്പത്, അക്ബർ കുന്നമ്പത്, ആത്തിക എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.  ഇവർ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചു. ഇരുപത്തിയഞ്ചോളം വീടുകൾ ഇവിടെ വെള്ളക്കെട്ടിലാണ്. തൊട്ടടുത്ത് വാർഡ്‌ ഒന്നിലും പത്തോളം കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്നുണ്ട്. 

Comments are closed.