mehandi new

നിയന്ത്രണം വിട്ട കാറ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

fairy tale

ചാവക്കാട് : ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാറ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ തൃശൂര്‍ മുടിക്കോട് സ്വദേശി കറുപ്പംവീട്ടില്‍ ഹംസു, ബൈക്ക് യാത്രികന്‍ എടക്കഴിയൂര്‍ സ്വദേശി ഉമ്മര്‍ ഹാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെ എടക്കഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വടക്കു ഭാഗത്ത് വെച്ചാണ് സംഭവം. എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. തിരൂര്‍ ആലത്തിയൂര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിന്‍്റെ ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം ഓട്ടോയില്‍ ഇടിച്ച് റോഡില്‍ രണ്ടുവട്ടം കറങ്ങിയാണ് കാറ് നിന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോയുമായി അകലാടുള്ള ഭാര്യാഗൃഹത്തില്‍ പെരുന്നാള്‍ ദിനത്തിലത്തെി തിരിച്ചുപോകുകയായിരുന്നു ഹംസു. ഹംസുവിന്റെ ഇടതുകാലിന്റെ മുട്ടിനാണ് പരിക്കേറ്റ ഹംസുവിനെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. ഉമര്‍ഹാജി പ്രഭാത നിസ്ക്കാരത്തിനു പുറപ്പെട്ടതായിരുന്നു. സ്കൂട്ടറില്‍ നിന്നും തെറിച്ചുവീണ ഇദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.

Jan oushadi muthuvatur

Comments are closed.