
മണലൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.

വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓലഷെഡിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലുണ്ടായിരുന്ന മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. രാവിലെയാണ് വിഷ്ണുവിനെ മരത്തിൻ്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയെങ്കിലും അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു.

Comments are closed.