കുതിരയെ കാറിടിച്ചു കാറ് തകർന്നു കുതിരക്ക് ഗുരുതരമായ പരിക്കേറ്റു

ചാവക്കാട് : കുതിരയെ കാറിടിച്ചു കാറ് തകർന്നു കുതിരക്ക് സാരമായ പരിക്കേറ്റു.
ബ്ലാങ്ങാട് ബീച്ചിൽ സവാരി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുതിരയാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം ഏഴരക്ക് തൊട്ടാപ്പ് ബദർ പള്ളിക്കടുത്താണ് അപകടം.

കാർ യാത്രികർക്കും കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന പതിമൂന്നുകാരനും പരിക്കുകൾ സാരമല്ല.
കുതിരയുടെ കാലിനു ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. വായയിൽ നിന്ന് രക്തവും ഒഴുകുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ ചാവക്കാട് പോലീസ് കുതിരയെ മൃഗാശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകി.
ഇടിയേറ്റ കുതിര കാറിനു മുകളിലേക്ക് വീണതിനെ തുടർന്ന് കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. തൊട്ടാപ്പ് സ്വദേശി മാലിക്കിന്റെതാണ് കുതിര.

Comments are closed.