ശരികളുടെ ആഘോഷം – പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : എസ്എസ്എഫ്

ചാവക്കാട് ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് ചാവക്കാട് ഐഡിസിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ പോസ്‌റ്റർ പ്രകാശനം എസ് വൈ എസ് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. സംഘടനയുടെ 53 വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ നടന്നു വരുന്ന ലഹരിവിരുദ്ധ പരിപാടികളോടാനുബന്ധിച്ചാണ് ഡിവിഷൻ സമ്മേളനം നടത്തുന്നത്. 58 യൂണിറ്റുകളിൽ നിന്നായി 500 പ്രതിനിധികൾ പങ്കെടുക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംസ്‌ഥാന ജില്ലാ സോൺ നേതാക്കൾ പങ്കെടുക്കും.

Comments are closed.