mehandi new

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയെ തകർക്കുന്നു – സി എച്ച് റഷീദ്

fairy tale

ചാവക്കാട് : കേരളത്തിന്റെ വികസനത്തിലും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും നിർണായകമായ പങ്കാണ് സഹകരണ മേഖലക്കുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

നിലവിലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് അർബൻ സഹകരണ ബാങ്കിംഗ് മേഖലയിൽ പിടിമുറുക്കി അർബൻ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിടാനുള്ള അധികാരം പോലും റിസർവ് ബാങ്ക് കൈക്കലാക്കി. ഇതിന് സമാനമായ രീതിയിൽ സഹകരണ സംഘങ്ങളെയും പ്രാഥമിക സഹകരണ ബാങ്കുകളെയും അട്ടിമറിക്കാനുള്ള നീക്കമാണ് റിസർവ് ബാങ്കിനെ ഉപയോഗിച്ച് കേന്ദ്രം ശ്രമിക്കുന്നത്.

ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ ആവട്ടെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ബാങ്കുകളെ പിടിച്ചെടുത്ത് കേരള ബാങ്ക് ആക്കി മാറ്റി. എന്നാൽ പ്രാഥമിക സഹകരണ ബാങ്കുകൾ ഇനിയും കേരള ബാങ്കിന് കീഴിൽ എത്തിയിട്ടില്ല. സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള സമാന്തര ഖജനാവ് എന്നതിനപ്പുറം സഹകരണ മേഖലയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹകരണ വകുപ്പ് ഒന്നും ചെയ്യുന്നല്ലെന്നതാണ് ഖേദികരമെന്ന് അദ്ദേഹം പറഞ്ഞു.

കറുകമാട് നാലുമണിക്കാറ്റ് ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ച ക്യാമ്പ് അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് സി എച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അൻവർ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ അർബൻ ബാങ്ക് വൈസ് ചെയർമാൻ ആർ എ അബൂബക്കർ, മുസ്‌ലിം ലീഗ് ഗുരുവായൂർ മണ്ഡലം ജന.സെക്രട്ടറി പിവി ഉമ്മർ കുഞ്ഞി, മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജന.സെക്രട്ടറി പിഎം അനസ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു സംസാരിച്ചു.

സഹകരണ ജീവനക്കാരുടെ 2021 ജനുവരി മുതൽ കുടിശ്ശികയുള്ള അഞ്ചു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരിന് യാതൊരു ബാധ്യതയും വരാത്ത സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത യാതൊരു കാരണവും കൂടാതെ സംസ്ഥാന സർക്കാർ തടഞ്ഞു വെക്കുന്നത് കടുത്ത അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി.

സർവീസിൽ നിന്നും വിരമിക്കുന്ന അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി എം നൗഷാദിനെ ക്യാമ്പിൽ ആദരിച്ചു.
അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ സ്വാഗതവും, ട്രഷറർ നൗഫൽ പാണ്ടികശാല
നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.