mehandi new

ഗുരുവായൂർ മണ്ഡലത്തിൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കും – മന്ത്രി സജി ചെറിയാൻ

fairy tale

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന തീര സദസ്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തീര സദസ്സ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു.

ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പുത്തൻകടപ്പുറത്തിന്റെ സമഗ്ര വികസനത്തിനും സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ അടിയന്തരമായി നടത്തും. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കുഫോസ് മുഖേന ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ സാങ്കേതിക വിഭാഗം കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഫിഷറീസ് വകുപ്പിൻറെ ഉടമസ്ഥതയിലുള്ള ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ 75 സെൻറ് സ്ഥലത്ത് ഫിഷറീസ് ടവർ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും തീര സദസ്സിൽ മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകി.

പുന്നയൂർ പുന്നയൂർക്കുളം പഞ്ചായത്തുകളിലെ ഫിഷറീസ് കോളനികളിലെ വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണത്തിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് തീര ദേശവികസന കോർപ്പറേഷനെ മന്ത്രി ചുമതലപ്പെടുത്തി. പുന്നയൂർക്കുളം ഫിഷറീസ് കോളനിയിലുള്ള 16 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ എൻ ഒ സി ഈ മാസത്തിനകം തന്നെ നൽകുന്നതിന് മന്ത്രി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് ഉത്തരവ് നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ അടിയന്തരമായി കരിങ്കൽ ഭിത്തി കേട്ടുന്നതിന് 30 ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ട് നൽകുന്നതിന് ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകി. കാലതാമസമില്ലാതെ ഒരാഴ്ചയ്ക്കകം പ്രവർത്തി നടപ്പിലാക്കണമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകി.

കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ മൂന്നു കിലോമീറ്റർ വരുന്ന തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ള 60 കോടി രൂപയുടെ പ്രൊപ്പോസൽ അടിയന്തരമായി അനുമതി നൽകുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് തീരസദസുമായി ബന്ധപ്പെട്ട് ചേർന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും നഗരസഭാ ചെയർമാൻമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി അറിയിച്ചു.

ചാവക്കാട് മത്സ്യ ഭവൻ നിലനിന്നിരുന്ന പ്രദേശം നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കംചെയ്ത സാഹചര്യത്തിൽ ബാക്കിയുള്ള 7 സെൻറ് വരുന്ന സ്ഥലത്ത് മത്സ്യഭവൻ പണിയുന്നതിന് വിശദമായ പ്ലാൻ തയ്യാറാക്കാൻ തീരദേശ വികസന കോർപ്പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ ഫണ്ട് ഫിഷറീസ് വകുപ്പിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രി സദസിനെ അറിയിച്ചു.
ചാവക്കാട് പുത്തൻകടപ്പുറത്ത് മിനി ഹാർബർ നിർമ്മാണവുമായി ബന്ധപ്പെട്ട് സാധ്യതാപനം നടത്തും
ചാവക്കാട് നഗരസഭയിലെ വാർഡ് 23ൽ ഫിഷറീസ് കോളനിക്കകത്ത് പ്രവർത്തിക്കുന്ന താൽക്കാലിക അംഗനവാടിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. വാട്ടർ അതോറിറ്റിക്ക് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി.

ചാവക്കാട് നഗരസഭ ചെയർമാൻ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ഡെപ്യൂട്ടി കളക്ടർ അഖിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത, ഫിഷറീസ് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്തുകളിലെ അധ്യക്ഷൻ, ജനപ്രതിനിധികൾ, മത്സ്യ മേഖലകളിൽ ബന്ധപ്പെട്ട തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ സാന്നിധ്യം തീര സദസ്സിൽ ഉണ്ടായിരുന്നു.

planet fashion

Comments are closed.