mehandi new

കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി – പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് എം എസ് എസ്

fairy tale

ചാവക്കാട് : കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്നപുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ബില്ല് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രതിഷേധ സമരങ്ങളെ സർക്കാരിന് നേരിടേണ്ടി വരുമെന്നും എം.എസ്.എസ് ചാവക്കാട് മേഖലാതല യോഗം അഭിപ്രായപ്പെട്ടു സെൻട്രൽ വഖഫ് കൗൺസിലിൻ്റെയും, വഖഫ് ബോർഡിൻ്റെയും, വഖഫ് ട്രെബൂണലിൻ്റെയും നിരവധി അധികാരങ്ങൾ വെട്ടി കുറക്കുന്നതും, വഖഫ് കമ്മീഷണർക്ക് പകരം കലക്ടർക്ക് അധികാരം കൈമാറുന്നതോടെ വഖഫ് സ്വത്തുക്കളുടെ നിയമപരമായ ആനുകൂല്യം ഇല്ലാതാക്കുന്നതുമാണ് പുതിയ ബില്ല്. രാജ്യത്തെ ജനവിഭാഗങ്ങളെ തമ്മിൽ വിഭജിച്ച് രാഷ്ട്രിയ മുതലെടുപ്പിനുള്ള സംഘ് പരിവാർ ഒളിഅജണ്ഡ നടപ്പിലാക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളോട് യോഗം അഭ്യർത്ഥിച്ചു. പ്രസിഡണ്ട്നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ: പ്രസിഡണ്ട് ടി. എസ്. നിസാമുദ്ദീൻ, ജില്ലാ പ്രസിഡണ്ട് കെ.എസ്.എ ബഷീർ, സെക്രട്ടറി എം.പി. ബഷീർ, എ .കെ. അബ്ദുറഹിമാൻ, ഹാരീസ് കെ മുഹമ്മദ്, എ .വി. മുഹമ്മദ് അഷ്റഫ്, ഹക്കീം ഇംബാറക്ക്, ആർ. പി. റഷീദ് മാസ്റ്റർ, റൗഫ് ചേറ്റുവ, ഷെരീഫ് പുളിക്കൽ, പി. കെ. സൈതാലിക്കുട്ടി, ജമാൽ താമരത്ത് എന്നിവർ സംസാരിച്ചു.

Royal footwear

Comments are closed.