mehandi new

ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് കൈമാറി

fairy tale

മുതുവട്ടൂർ : ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് ലേക്ക് ചാവക്കാട് നഗരസഭ 9-ാംവാർഡ് സ്വരൂപിച്ച ₹ 255000 കുടുംബത്തിന് കൈമാറി. മുതുവട്ടൂർ സ്വദേശി ഷിബിന്റെ മകനും ചാവക്കാട് ഗവ ഹയർസക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ രക്താർബുദ ബാധിതനായ ദിൽരഹാന്റെ ചികിത്സക്ക്  43 ലക്ഷം രൂപയോളം ചിലവ് വരും. 

planet fashion

9-ാംവാർഡ് സ്വരൂപ്പിച്ച തുകയുടെ ചെക്ക് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കുടുംബത്തിന് കൈമാറി. വാർഡ്‌ കൗൺസിലർ കെ.വി സത്താർ,  ചീരോത്ത് അജിത്ത്കുമാർ,  കൗൺസിലർ അക്ബർ കോനോത്ത്, ഭാസ്കരൻ, മനോഹരൻ, സി. എം സതീഷ്, എ.വി സുരേഷ്, എ.വി സജീഷ്,  സുരേഷ് പി.കെ,  രാജൻ കെ.ഡി,  ജഹാൻഗീർ, മോഹനൻ കെ.കെ, ജോബി വി എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Haji’s pharma

Comments are closed.