mehandi new

ലഹരി മുക്ത മഹല്ല് പ്രഖ്യാപനത്തിനുള്ള പദ്ധതികളുമായി ചാവക്കാട് അങ്ങാടിത്താഴം മഹല്ല്

fairy tale

ചാവക്കാട്: അങ്ങാടിത്താഴം  മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമുക്ത മഹല്ലിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തീരുമാനമായി. രക്ഷിതാക്കളെയും യുവതി യുവാക്കളെയും വിദ്യാർത്ഥികളേയും  ഉൾപ്പെടുത്തിയുള്ള വിവിധ പദ്ധതികൾക്കാണ്  ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളി കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായത്. 

planet fashion

മെഗാ സെമിനാർ നടത്തുവാനും ഭവന സമ്പർക്ക പരിപാടി,  ലഹരി ബോധവൽക്കരണ  ലഘു ലേഖ വിതരണം, ആവശ്യമുള്ളവർക്ക് വിദഗ്ധരെ ഉപയോഗപ്പെടുത്തി സൗജന്യ കൗൺസിലിംഗ്  നൽക്കുവാനും യോഗത്തിൽ തീരുമാനമായി.    

പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത്  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു ലഹരിക്കെതിരെ പ്രമേയം അവതരിപ്പിച്ചു. ട്രഷറർ നാസർ കൊളാടി, ശംസുദ്ധീൻ എൻ കെ, അനീഷ്‌ പാലയൂർ, സത്താർ കെ വി, ജലാൽ നാസ്കോ എന്നിവർ പ്രസംഗിച്ചു.

Haji’s pharma

Comments are closed.