ദേശാന്തര പോരാട്ടത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചാവക്കാടിന്റെ കായികതാരം

ഒരുമനയൂർ : ചാവക്കാടിന്റെ കായിക ഭൂപടത്തിന് അഭിമാനമായി ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദ് അന്താരാഷ്ട്ര തലത്തിലേക്ക്. ശ്രീലങ്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ നബ്ഹാൻ ഇന്ത്യയെ പ്രതിനിധീകരിക്കും. അണ്ടർ 18 വിഭാഗത്തിൽ 48 കിലോ കാറ്റഗറിയിലാണ് താരം മത്സരിക്കുന്നത്.ദേശീയ കോച്ച് ആർ.ജെ അൻവർ മരക്കാറുടെ കീഴിൽ വെങ്കിടങ്ങ് എസ്.ടി.എം.എ അക്കാദമിയിൽ നിന്നാണ് നബ്ഹാൻ പരിശീലനം നേടിയത്. ഗാസിയാബാദിലെ ദേശീയ ട്രയൽസിലെ മികച്ച പ്രകടനം നബ്ഹാന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നു. ഇന്നും നാളെയുമായി (ഏപ്രിൽ 11, 12 ) നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ നബ്ഹാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി ഇന്ത്യൻ ടീമിനോടൊപ്പം ചേർന്നു. നബ്ഹാന്റെ ഈ നേട്ടത്തിൽ നാട്ടുകാരും വെങ്കിടങ്ങ് എസ്.ടി.എം.എ അക്കാദമിയും ആഹ്ലാദത്തിലാണ്.


Comments are closed.