mehandi new

ചാവക്കാട് ബാർ അസോസിയേഷൻ ക്രിസ്തുമസ് ആഘോഷിച്ചു

fairy tale

ചാവക്കാട് :  ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്ത്മസ് ആഘോഷിച്ചു. മജിസ്ട്രേറ്റ് സാരിക സത്യൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഫാ. അജിത്ത് ഉമ്മൻ ക്രിസ്ത്മസ് സന്ദേശം നൽകി. മുൻസിഫ് ഡോ. അശ്വതി അശോക് കേക്ക് മുറിച്ചു മധുരം വിതരണം ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി അക്തർ അഹമ്മദ് സ്വാഗതം പറഞ്ഞു. ഫ്രെഡി പയസ്, പ്രത്യുഷ് ചൂണ്ടലത്ത്, അനിഷ ശങ്കർ, മഹിമ രാജേഷ്, കവിത പ്രവീൺ, നിഷ സി, ജന്യ ചന്ദ്രൻ, സി സുഭാഷ്കുമാർ, ഗോപിനാഥ പൈ, കെ എം കുഞ്ഞിമുഹമ്മദ്, സ്റ്റോബി ജോസ്, ഷീജ ജോസഫ്, പി എം ഫരീദാബാനു, പുലരി ടി എന്നിവർ ആശംസകൾ നേർന്നു. ക്രിസ്ത്മസ് കരോൾ, ഗാന സദ്യ എന്നിവ അരങ്ങേറി. തുടർന്ന് സ്നേഹ വിരുന്നോടെ സമാപിച്ചു

planet fashion

Comments are closed.