mehandi new

കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

fairy tale

ചാവക്കാട്: സമസ്ത മേഖലകളിലും  സമഗ്ര വികസനം ഉറപ്പാക്കി  ബ്ലോക്ക് പഞ്ചായത്തിൽ 27.36 കോടി വരവും 27. 12 കോടി ചെലവും 24 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തെക്കുംമുറി അവതരിപ്പിച്ചു.

കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം  നൽകി വിവിധ പദ്ധതികൾ, പാട ശേഖരങ്ങളുടെ സംരക്ഷണത്തിനായി  കോൾ പടവ്   ഭിത്തി കെട്ടിയും, പാടശേഖരങ്ങൾക്ക് പമ്പ് സെറ്റുകൾ നൽകിയും കൃഷിക്ക് കൂടുതൽ പ്രോത്സാഹനം നൽകും. വനിത ശാക്തീകരണം  ലക്ഷ്യമിട്ട ഉത്പാദനം കൂട്ടുന്നതിനായി  ചാണകം  ഉണക്കിപ്പൊടിച്ച് ജൈവവളമാക്കുന്ന പദ്ധതിയും ആവിഷ്കരിക്കും.  പാർപ്പിടമേഖല,  ആരോഗ്യ മേഖല, ക്ഷീര സമൃദ്ധി, മാലിന്യമുക്ത നവകേരളം എന്നിവയ്ക്കും  ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.   പ്രസിഡന്റ് ആഷിത കുണ്ടിയത്ത് അധ്യക്ഷത വഹിച്ചു.

Claps

Comments are closed.