mehandi banner desktop
Chavakkad online

നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

Ft

അകലാട് : നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അഞ്ചാംകല്ല് സ്വദേശി പെരുമ്പുള്ളി മുസ്തഫ (45) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് മൂന്നൈനിയിൽ രാവിലെ 6.30 ഓടെ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിക്ക് പിറകിലാണ് മുസ്തഫയുടെ  ബൈക്കിടിച്ച് അപകടം സംഭവിച്ചത്.  

Jan oushadi

അപകടത്തിൽ പരിക്കുപറ്റിയ മുസ്തഫയെ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മന്ദലാംകുന്ന് ഹോട്ടലിലെ പൊറോട്ട മാസ്റ്ററായ മുസ്തഫ ഹോട്ടലിലേക്ക് ജോലിക്ക് പോകുന്ന വഴിയിലാണ് അപകടം.

Comments are closed.