mehandi new

ഡെസ്റ്റിനേഷൻ വെഡിങ് സെൻ്ററിന് 10 കോടി, കനോലി കനാലിന് സമീപവും പുത്തൻ കടപ്പുറത്തും വയോജന സൗഹൃദ പാർക്കുകൾ – ചാവക്കാട് 106.36 കോടിയുടെ ബജറ്റ്

fairy tale

ചാവക്കാട്: ഡെസ്റ്റിനേഷൻ വെഡിങ് സെൻ്ററിന് പ്രാധാന്യം നൽകി ചാവക്കാട് നഗരസഭയിൽ 106.36 കോടിയുടെ ബജറ്റ് വൈസ് പ്രസിഡൻ്റ് കെ.കെ. മുബാറക്ക് അവതരിപ്പിച്ചു.

നഗരസഭയിൽ 24-ാം വാർഡിലെ മിനി വാഗമൺ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് സംസ്ഥാന ഭൂറിസം വകുപ്പിൻ്റെ സഹായത്തോടെ 10 കോടി വകയിരുത്തിയാണ് ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രം നിർമ്മിക്കുന്നത്. വിവാഹങ്ങൾ വൈവിധ്യ പൂർവ്വം കെങ്കേമമാക്കി മാറ്റുന്ന കാലത്ത് ദമ്പതികളുടെയും രക്ഷിതാക്കളുടെയും സമൂഹത്തിൻ്റെയും താല്പര്യങ്ങൾക്കനു സരിച്ച് വിവാഹ സൽക്കാരത്തിന് പ്രകൃതി രമണീയമായ പൊതു ഇടത്തെ തെരഞ്ഞെടക്കുന്നതിന് ഇപ്പോൾ പതിവാണ്. ഡിജിറ്റൽ സാക്ഷരതക്ക് 30 ലക്ഷമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാക്കി മാറ്റിയ കെ സ്മാർട്ട് പദ്ധതി നിലവിൽ വന്നതോടെ പൊതുജനങ്ങൾക്ക്

നഗരസഭയിൽ നിന്നുള്ള സേവനം ലഭ്യമാണ്. ഇത് കൂടുതൽ ജനകീയമാക്കുന്നതിനും നഗരസഭ നിവാസികൾക്ക് സാക്ഷരത വി വിഷനിലൂടെ അക്ഷരവെളിച്ചം നൽകിയ മാതൃകയിൽ ചാവക്കാട് നഗരസഭയെ ഡിജിറ്റൽ സാക്ഷരതയുള്ള നഗരസഭയാക്കി ഉയർത്തും. ഇതിന്നായി 30 ലക്ഷമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

ചാവക്കാട് ബീച്ചിലെ മത്സ്യ മാർക്കറ്റ് വികസനത്തിന് 10 ലക്ഷവും വയോജന സൗഹൃദ ഹാപ്പിനസ് പാർക്കിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്. കനോലി കനാലിന് സമീപവും പുത്തൻ കടപ്പുറത്തുമാണ് വയോജന സൗഹൃദമായ ഈ പാർക്കുകൾ സ്ഥാപിക്കുക. ഇവിടെ വ്യത്യസ്ത കലാപരിപാടികൾ സംഘടിപ്പിക്കും.

വഞ്ചി കടവ് പാർക്കിനോടനുബന്ദിച്ച് ഫ്ലോട്ടിങ് റസ്റ്റോറൻൻഡ്, കയാക്കിങ് എന്നിവ ഉൾപ്പടെ പാർക്ക് വിപുലീകരിക്കും. ഇതിനായി ഒരു കോടി നീക്കിയിയിട്ടുണ്ട്.

വരും വർഷം ലൈഫ് മിഷനിൽ അപേക്ഷിച്ച എല്ലാർക്കും വീട് നൽകുവാൻ 10 കോടിയും നഗരസഭ ബസ് സ്റ്റാൻഡ് ബത്തിന് 50 ലക്ഷവും ചാവക്കാട് ബീച്ചിൽ വഴിയിട വിശ്രമ കേന്ദ്രം നിർമ്മിക്കാൻ 25 ലക്ഷവും നൽകാൻ ബജറ്റിൽ തീരുമാനമുണ്ട്. മണത്തല സ്കൂളിൽ വോളിബോൾ കോർട്ട്, പുന്ന സ്കൂളിൽ നീന്തൽക്കുളം എന്നിവ നിർമ്മിക്കും. കൂടാതെ സ്പോർട്സ് സമ്മിറ്റ്, വിദ്യാഭ്യാസം കരിയർ ഗൈഡൻസ് നൽകൽ, പഠനയാത്ര സംഘടിപ്പിക്കൽ തുടങ്ങിയ നൂതനമായ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 102, 69 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 3,67 മിച്ചമുള്ളത്.

ഫോട്ടോ: ചാവക്കാട് നഗരസഭയിൽ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് ബജറ്റ് അവതരിപ്പിക്കുന്നു.

planet fashion

Comments are closed.