ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിന്റെ അജണ്ട തെറ്റിധരിപ്പിക്കുന്നത് – പ്രതിപക്ഷം സെക്രട്ടറിയെ ഉപരോധിച്ചു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിന്റെ അജണ്ട തെറ്റിധരിപ്പിക്കുന്നതരത്തിൽ പുറത്തിറക്കിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ധനേഷ് ഭാസ്കറിനെയാണ് എൽ ഡി എഫ് അംഗങ്ങൾ ഉപരോധിച്ചത്. വികസന സ്ഥിരം സമിതി യോഗത്തിൽ ചർച്ചചെയ്യാത്ത കാര്യങ്ങൾ സെക്രട്ടറി മിനിറ്റ്സിൽ രേഖപ്പെടുത്തുകയും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസ് മിനിറ്റ്സ് തിരുത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വലിയ തർക്കം ഉണ്ടായതിനെ തുടർന്നാണ് വെള്ളിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് യോഗം വിളിച്ചത്. എന്നാൽ വികസന സ്ഥിരം സമിതി അധ്യക്ഷ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ വിശദീകരണം ചെർച്ച ചെയ്യുന്നതിന് യോഗം വിളിക്കുന്നതായാണ് അംഗങ്ങൾക്ക് അറിയിപ്പ് നൽകിയിരുന്നത്. എന്നാൽ താൻ അത്തരമൊരുവിശദീകരണം നൽകില്ലെന്ന് വികസന സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ്മ ലീനസ് പറഞ്ഞതോടെ യോഗം ബഹളത്തിൽ കലാശിച്ചു. തുടർന്ന് ഇറങ്ങിപോന്ന പ്രതിപക്ഷ അംഗങ്ങൾ ബ്ലോക്ക് സെക്രട്ടറിയെ ഓഫീസിലെത്തി ഉപരോധിക്കുകയായിരുന്നു.

ഫാത്തിമ്മ ലീനസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ ഷനോജ്, അംഗങ്ങളായ ഷൈനി ഷാജി, ബിജു പള്ളിക്കര, ജിസ്ന ലത്തീഫ്, കെ ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

Comments are closed.