mehandi banner desktop
Chavakkad online

തിരുവത്ര മോഹനൻ രക്തസാക്ഷി ദിനം ആചരിച്ചു

Ft

ചാവക്കാട് : കോൺഗ്രസ് പ്രവർത്തകൻ തിരുവത്ര മോഹനന്റെ 32 -ാം രക്തസാക്ഷി ദിനം ഗുരുവായൂർബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.  മോഹനന്റെ വസതിയിൽ  നടന്ന അനുസ്മരണ സമ്മേളനം  കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്  അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഒ ജെ ജനീഷ്  അനുസ്മരണപ്രഭാഷണം നടത്തി.  കെപിസിസി സെക്രട്ടറി ഒ അബ്ദുറഹ്മാൻ കുട്ടി, ജോസ് വള്ളൂർ, ഡിസിസി സെക്രട്ടറിമാരായ ജോസഫ് ചാലിശ്ശേരി, എം വി ഹൈദരാലി, സി എ ഗോപ പ്രതാപൻ, കെ ഡി വീരമണി, കെ പി ഉമ്മർ, യുഡിഎഫ് കൺവീനർ ഷാനവാസ് തിരുവത്ര, ഇർഷാദ് ചേറ്റുവ, ഒ ക്കെ ആർ മണികണ്ഠൻ, എച്ച് എം നൗഫൽ, കെ നവാസ്,  കെ ജെ ചാക്കോ, സുനിൽ കാര്യാട്ട്,  സി  എസ് സൂരജ്,  നിസാം ആലുങ്ങൽ, ബീന രവിശങ്കർ, പി വി ബദറുദ്ദീൻ, എൻ വി സുധീർ, കെ പി ഉദയൻ, എൻ എം കെ നബിൽ, എം എസ് ശിവദാസ്, നിഖിൽ ജി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.  രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.

Jan oushadi

Comments are closed.