mehandi new

വിദ്യാർത്ഥികൾക്ക് തേനും വയമ്പും നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ മധുവൂറും പ്രവേശനോത്സവം

fairy tale

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് തേനും വയമ്പും  നൽകി ഗുരുവായൂർ എം എൽ എ  എൻ. കെ അക്ബർ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷിത കുണ്ടിയത്തിൻ്റെ അധ്യക്ഷത വഹിച്ചു.   തേനും വയമ്പും  നാവിൻതുമ്പിലെഴുതി തൊപ്പിയും ബൊക്കയും വർണ്ണക്കുടയും  ബാഗും  പoനോപകരണങ്ങളും നൽകിയാണ്  കുട്ടികളെ സ്വീകരിച്ചത്. 

planet fashion

വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ  കുട്ടികൾക്ക് മധുരം നൽകി. ചാവക്കാട് ബ്ലോക്ക് മെമ്പർ  ബിജു പള്ളിക്കര,  ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  റഷീദ് വി. കെ, ഒ എസ് എ പ്രസിഡൻ്റ് സലിം, ചാവക്കാട് എ.ഇ.ഒ രവീന്ദ്രൻ, ബിപിസി ഷൈജു എന്നിവർ ആശംസകൾ  നേർന്നുകൊണ്ട് സംസാരിച്ചു. പ്രിൻസിപ്പാൾ. അജിത ടീച്ചർ  സ്വാഗതവും  ഹെഡ്‌മിസ്ട്രസ് സുമംഗലി പ്രവേശനോൽസവ സന്ദേശവും  പി.ടി.എ പ്രസിഡൻ്റ്  നൗഫൽ നന്ദിയും പ്രകാശിപ്പിച്ചു. 

ഡി വൈ എഫ് ഐ കൊച്ചന്നൂർ  യൂണിറ്റ് കുട്ടികൾക്ക് ആവശ്യമായ ബാഗ്, കുട പoനോപകരണങ്ങൾ എന്നിവ സമ്മാനിച്ചു. അധ്യാപകർ, അനധ്യാപകർ ,പി.ടി.എ മെമ്പർമാർ, വിവിധ സാംസക്കാരിക സംഘടനകൾ, പൂർവ്വ വിദ്യാർത്ഥികൾ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയ ഒട്ടേറെ പേരുടെ സാന്നിധ്യം കൊണ്ട് പ്രവേശനോൽസവം മനോഹരമായി. അധ്യാപികയായ ഹസീന കാനം രക്ഷിതാക്കൾക്ക്  ബോധവൽക്കരണ ക്ലാസ് നൽകി.

Ma care dec ad

Comments are closed.