mehandi banner desktop
Chavakkad online

ഇനിയും സീറ്റ് ലഭിക്കാത്തവർക്ക്  പ്ലസ് വൺ സൗജന്യ ഹെൽപ്പ് ഡെസ്ക് നാളെ ഗുരുവായൂരിൽ

Ft

ഗുരുവായൂർ: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കായി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഗുരുവായൂർ കമ്മിറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സെൽ സൗജന്യ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു. നാളെ (13-07-2026 തിങ്കളാഴ്ച) രാവിലെ 10 മണി മുതൽ ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള അർബൻ ബാങ്ക് ഹാളിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക.

Jan oushadi

മുഖ്യ അലോട്ട്മെന്റുകളിൽ ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കി നൽകേണ്ടതുണ്ട്. തെറ്റുകൂടാതെയും കൃത്യമായും അപേക്ഷകൾ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കാനാണ് ഹെൽപ്പ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്. അപേക്ഷ പുതുക്കി നൽകുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താം. ഹെൽപ്പ് ഡെസ്കിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾ നിർബന്ധമായും രക്ഷിതാക്കളോടൊപ്പം വരേണ്ടതാണ്.

പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, അഡ്മിഷൻ പ്രക്രിയകൾ പൂർത്തിയാകുന്നത് വരെ ഈ വിദ്യാഭ്യാസ സെല്ലിന്റെ പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് കൺവീനർ അബൂബക്കർ .ആർ.എ അറിയിച്ചു.

ഹെൽപ്പ് ഡെസ്ക് നടക്കുന്ന തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഫോണിലൂടെയോ വാട്സാപ്പിലൂടെയോ ഉള്ള സംശയനിവാരണ സൗകര്യം ലഭ്യമായിരിക്കില്ലെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9526923436 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.