mehandi banner desktop
Chavakkad online

കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ബോധവൽക്കരണവുമായി എൻ.എസ്.എസ് വോളന്റിയർമാർ; ‘ബ്യൂട്ടി ബിയോണ്ട് കെമിക്കൽസ്’ ശ്രദ്ധേയമായി

Ft

ഒരുമനയൂർ : കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിത ഉപയോഗത്തിനെതിരെയും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് ഇസ്ലാമിക് വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ സംഘടിപ്പിച്ച ബ്യൂട്ടി ബിയോണ്ട് കെമിക്കൽസ് പ്രോഗ്രാം ശ്രദ്ധേയമായി.

Jan oushadi

രാസവസ്തുക്കൾ അടങ്ങിയ കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പകരമായി പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായി വോളന്റിയർമാർ സ്വയം നിർമ്മിച്ച നാച്ചുറൽ ലിപ് ബാം വിപണനം ചെയ്യുകയും ചെയ്തു. കുട്ടികൾക്കായി നാച്ചുറൽ ലിപ് ബാം നിർമ്മാണത്തിൽ പരിശീലനവും നൽകി.

മന്ത്രി ഒ. ജെ. ജനീഷ്, എം.പി. ബെന്നി ബെഹനാൻ എന്നിവർ നേരിട്ടെത്തി  വിദ്യാർത്ഥികളെ അനുമോദിച്ചു.

ഇനിമുതൽ കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു  

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. എം. തജ്‌രി, വോളന്റിയർമാരായ അൽത്താഫ്, ദിൽഷ, ഫിദ, ഹൃദ്യ, ഐശ്വര്യ, ഹാഫിസ്, ആഷിക്ക് എന്നിവർ  നേതൃത്വം നൽകി.

Comments are closed.