mehandi new

ചാവക്കാട് – ചേറ്റുവ നാഷണൽ ഹൈവേ റോഡ് നവീകരണം ഒരാഴ്ചക്കകം പൂർത്തീകരിക്കും

fairy tale

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള നാഷണൽ ഹൈവേ റോഡിൻ്റെ ശോചനീയാവസ്ഥ ഒരാഴ്ചക്കകം പരിഹരിക്കും. ഗുരുവായൂർ മണ്ഡലത്തിലെ പൊതുമാരാമത്ത് പ്രവർത്തികൾ സംബന്ധിച്ച് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും റോഡിന്റെ കരാർ ഏറ്റെടുത്ത ശിവാല കൺസൾട്ടിങ്ങ് ഏജൻസിക്കും ഇത് സംബന്ധിച്ച് നിർദ്ദേശം എംഎൽഎ നേരത്തെ നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ യോഗത്തിലേക്ക് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കർശന നിർദേശം നൽകുകയായിരുന്നു. ഉടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഏജൻസി യോഗത്തിൽ എംഎൽഎക്ക് ഉറപ്പ് നൽകി.

റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് എംഎൽഎ പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നെങ്കിലും യാതൊരു നടപടിയും എടുക്കാത്തതിൽ യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ ബന്ധപ്പെട്ട എൻജിനീയറോട് എംഎൽഎ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കുണ്ടും കുഴിയുമായി കിടക്കുന്ന മണ്ഡലത്തിലെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ മെയ്ന്റനൻസ് വിഭാഗത്തിന് എം എൽ എ നിർദ്ദേശം നൽകി. പണി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കിയ റോഡുകൾ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ബി എം ബിസി ചെയ്യുന്നതിനും ധാരണയായി. കൂടാതെ നിർമ്മാണം നടക്കുന്ന വിദ്യാലയങ്ങളുടെ പണി ഈ മാസം പൂർത്തീകരിക്കാനാകുമെന്ന് ബിൽഡിങ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ യോഗത്തെ അറിയിച്ചു.

ചാവക്കാട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുമാരാമത്ത് വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് സരീഷ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റൻറ് എൻജിനീയർമാർ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, ശിവാല കൺസൾട്ടിങ്ങ് ഏജൻസി തുടങ്ങിയവർ പങ്കെടുത്തു.

Meem travels

Comments are closed.