ഏപ്രിൽ 25ന് ചാവക്കാട് തീരദേശ രക്ഷാ സംഗമം

ചാവക്കാട്: അമൂല്യമായ മത്സ്യ പ്രജനന ആവാസ വ്യവസ്ഥകൾ നില നിൽക്കുന്ന ചേറ്റുവ – ചാവക്കാട് – പൊന്നാനി കടലോര സെക്ടറിലെ കടൽ മണൽ ഖനനത്തിനെതിരെ ഏപ്രിൽ 25 ന് യു ഡി എഫ് നേതൃത്വത്തിൽ ചാവക്കാട് തീരദേശ രക്ഷാ സംഗമം സംഘടിപ്പിക്കുന്നു. ഗുരുവായൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന മണലൂർ – കുന്നംകുളം – ഗുരുവായൂർ മണ്ഡലങ്ങളുടെ സംയുക്‌ത യു ഡി എഫ് നേതൃയോഗത്തിലാണ് തീരുമാനം. മോദി – പിണറായി സർക്കാരുകളുടെ കടൽ കൊള്ളക്കെതിരെയുള്ള പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

നേതൃത്വയോഗം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അദ്ധ്യക്ഷൻ അഡ്വാ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ ടി.വിചന്ദ്രമോഹൻ, എം.പി വീൻസെന്റ്, ഓ അബ്ദുൾറഹിമാൻകുട്ടി, അബ്ദുറഹീം, ചാലിശേരി മാഷ്, നമ്പീഷൻ എന്നിവർ സംസാരിച്ചു.

Comments are closed.