ചാവക്കാട് : അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ വാർഡ്‌ തലത്തിൽ നിൽപ് സമരം നടത്തി.

കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരേയും, ലൈഫ് പദ്ധതി അഴിമതിക്കെതിരെയും, ചാവക്കാട് മുൻസിപാലിറ്റി യുടെ അഴിമതിക്കെതിരെയും നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ്‌ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നിൽപ് സമരം നടത്തി.

കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ചാവക്കാട് മുൻസിപാലിറ്റി നാലാം വാർഡിൽ സമരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. എം. എം. നൗഫൽ അധ്യക്ഷത വഹിച്ചു. എ. കെ. അബ്ദുൾ കാദർ, ആർ. ടി. അലികുട്ടി, സുഹൈദ് ജമാൽ, ഷഹബാസ് അയ്യത്തയിൽ എന്നിവർ പങ്കെടുത്തു.

പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമത്തിന് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പലയൂർ, ബ്ലോക് കോൺഗ്രസ്‌ എസ്ക്യൂട്ടീവ് അംഗം ദസ്‌തഗീർ മാളിയേക്കൽ, വാർഡ് പ്രസിഡന്റ്‌ സി. എം. മുജീബ്, ഇൻകാസ് ഷാർജ തൃശൂർ ജില്ലാ പ്രസിഡന്റ്‌ നവാസ് തേക്കുപുറം, എ. എം. നജീബ് എന്നിവർ നേതൃത്വം നൽകി.