mehandi new

ചാവക്കാട് കോടതി നിലനിൽക്കുന്ന സ്ഥലം ഹൈദ്രോസ്കുട്ടി മൂപ്പരുടേത് – നാളെ ചാവക്കാടിന് ചരിത്രദിനം

fairy tale

ചാവക്കാട് : നാളെ ചാവക്കാടിന് ചരിത്രദിനം. ചാവക്കാട് കോടതി പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ ശനിയാഴ്ച വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. 37.9 കോടി രൂപ ചെലവില്‍ 50084 സ്ക്വയര്‍ ഫീറ്റില്‍ 5 നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

planet fashion

ടിപ്പുവിന്റെ രക്തസാക്ഷിത്വത്തിന് മുൻപ് തന്നെ ബ്രിട്ടീഷ് സ്വാധീനം ഉറപ്പിച്ച ചാവക്കാട്, ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യ കാലങ്ങളിൽ തന്നെ കോടതി വ്യവഹാരങ്ങളുടെ കേന്ദ്രമായിട്ടുണ്ട്. തെക്കൻ മലബാറിൽ സ്ഥാപിച്ച പതിനൊന്നു കോടതികളിൽ ഒന്ന് പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്ന ഇന്നത്തെ ചാവക്കാടായിരുന്നു. ഇരുന്നൂറു വർഷങ്ങൾക്ക് മുൻപ് നടന്ന വെളിയങ്കോട് ഉമർഖാളിയുട അറസ്റ്റും വിചാരണയും ചരിത്ര പ്രസിദ്ധമാണ് .
135 വർഷം മുൻപ് ബ്രിട്ടീഷുകാർ പണിത ചാവക്കാട് മുൻസിഫ് കോടതി നിലനിൽക്കുന്ന നാലു ഏക്കർ ഭൂമി സാമൂതിരിയുടെ പടനായകനായിരുന്ന ടിപ്പുവിന്റെ സൈനികരാൽ വധിക്കപ്പെട്ട ഹൈദ്രോസ്കുട്ടി മൂപ്പന്റെതായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു.* പിന്നീട് ബ്രിട്ടീഷുകാരുടെ കയ്യിലും ഇപ്പോൾ കേരള ഹൈക്കോടതിയുടെ സ്വന്തം ഉടമസ്ഥതയിലുമാണ് ഈ സ്ഥലം.

ചാവക്കാട് താലൂക്കിലെ മുഴുവൻ വില്ലേജുകളും കുന്നംകുളം താലൂക്കിലെ 11 വില്ലേജുകളും ഉൾപ്പെടുന്ന മലപ്പുറം ജില്ല അതിർത്തി വരെ ചാവക്കാട് കോടതിയുടെ അധികാരപരിധി നീണ്ടുകിടക്കുന്നു. ഗുരുവായൂർ ഉൾപ്പെടെ അഞ്ച് പോലീസ് സ്റ്റേഷനുകളും ചാവക്കാട് കോടതിയുടെ പരിധിയിലുണ്ട് .
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിവിൽ കേസുകൾ ഫയൽ ചെയ്യുന്ന കോടതി കൂടിയാണ് ചാവക്കാട് സിവിൽ കോടതി. കൂടാതെ ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നതും ഈ കോടതിയിലാണ്.

കോടതി അങ്കണത്തിൽ ഒരു മജിസ്ട്രേറ്റ് കോടതിയും, ഒരു മുൻസിഫ് കോടതിയും, ഒരു സബ് കോടതിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ബാർ അസോസിയേഷൻ കെട്ടിടം കോടതി പ്രവർത്തനത്തിനായി വിട്ടുകൊടുത്തതിലാണ് സബ് കോടതി പ്രവർത്തിക്കുന്നത്. ഏറ്റവും വലിയ അധികാരപരിധിയിലുള്ള കോടതികളിൽ ഒന്നാണ് ചാവക്കാട് മുൻസിഫ് കോടതി.

മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും കൂടുതൽ ഫയൽ ചെയ്യുന്നതും ഈ കോടതിയിലാണ്.
എന്നാൽ ഈ രണ്ടു കോടതികളും തൃശ്ശൂരിൽ ആയതിനാൽ പല കേസുകളും തീർപ്പാക്കാൻ കാലതാമസം നേരിടുന്നു.
പണമിടപാട് സംബന്ധിച്ച കേസുകളും കൂടുതൽ ഫയൽ ചെയ്യുന്നത് ചാവക്കാട് പ്രദേശത്ത് നിന്നുമാണ്.
കേസുകൾ കൂടുതലായതിനാൽ ആയതിനനുസരിച്ചുള്ള അപ്പീലുകൾ ഫയൽ ചെയ്യുന്നത് തൃശ്ശൂർ കോടതിയിലാണ്. അതിനാൽ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും അപ്പീലുകളും തീർപ്പാക്കാൻ പൊതുജനം 35 കിലോമീറ്റർ ദൂരമുള്ള തൃശ്ശൂർ കോടതിയെ ആണ് ആശ്രയിക്കുന്നത്. പുതിയ കോടതി കെട്ടിടം നിർമ്മിക്കുന്നതോടെ മേൽപറഞ്ഞ കോടതികളെല്ലാം ചാവക്കാട് സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ ട്രിബ്യൂണലുകൾ എറണാകുളത്തും, തിരുവനന്തപുരത്തും മാത്രമാണ് ഉള്ളത്. സെക്യൂരിറ്റിസേഷൻ (DRT), റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, വഖ്ഫ് ട്രിബ്യൂണൽ, എൽഎസ്ജിഡി ട്രിബ്യൂണൽ തുടങ്ങിയവ തീർപ്പാക്കുന്നതിന് വടക്കൻ കേരളത്തിലെ ജില്ലകൾ ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ രണ്ട് ജില്ലകളെയാണ്. ചാവക്കാട് മുൻസിഫ് കോടതിക്ക് പുതിയ കെട്ടിടം യാഥാർത്ഥമാകുന്നതോടെ ട്രിബ്യൂണലുകളുടെ പ്രവർത്തനം ആരംഭിക്കുവാനും സാധിക്കും. വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് ഇത്തരം കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയൊരു യാത്രാസൗകര്യം ലഭ്യമാകും. അതിനുള്ള സ്ഥലസൗകര്യവും ചാവക്കാട് കോടതി അങ്കണത്തിലുണ്ട്.

*മാധ്യമ പ്രവർത്തകൻ ഖാസിം സയിദ് തയ്യാറാക്കിയ ഉടനെ പുറത്തിറങ്ങുന്ന തീരദേശ മലബാർ : ചരിത്രവും സംസ്ക്കാരവും എന്ന പുസ്തകത്തിൽ രേഖകൾ സഹിതം വിശദമായി പ്രതിപാദിക്കുന്നു.

ജീവിതത്തിൻ ഹൃദ്യ മുഹൂര്‍ത്തങ്ങളിലെങ്ങുംസ്വപ്ന സുഗന്ധത്തിൻ പ്രഭ ചൊരിയിക്കുവാൻ …..സ്നേഹ സംഗമത്തിൻ വിശുദ്ധവനിയിൽസ്വര്‍ഗ്ഗ സൗരഭത്തിൻ മാരി വർഷിക്കുവാന്‍…നിങ്ങളുടെ പ്രിയ സ്വപ്നങ്ങളിലെങ്ങുമനന്തമായ് പരിമളം ചാലിക്കുവാന്‍..LÉONARA PERFUMES.അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ91 799 4987 599അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്www.leparfum.in/leonara/shop/
Ma care dec ad

Comments are closed.