mehandi banner desktop
Chavakkad online

ഓഗസ്റ്റ് 15 ന് സേവ് ഇന്ത്യ അസംബ്ലി – സംഘാടക സമിതി രൂപീകരിച്ചു

Ft

ഗുരുവായൂർ : സ്വാതന്ത്ര്യ ദിനത്തിൽ എ ഐ വൈ എഫ് ഗുരുവായൂർ പടിഞ്ഞാറ് നടയിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലിയുടെ സംഘാടക സമിതി രൂപീകരിച്ചു.
ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സന്തോഷ് എം എ അധ്യക്ഷത വഹിച്ചു.

Jan oushadi

ഐ വൈ എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, സിപിഐ തൃശ്ശൂർ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി വി ശ്രീനിവാസൻ, ഗീതാഗോപി, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡണ്ട് സാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ സുഭാഷ്, സി പി ഐ ഗുരുവായൂർ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പി കെ രാജേശ്വരൻ എന്നിവർ സംസാരിച്ചു. എ ഐ വൈ എഫ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി സേവ്യർ പുലിക്കോട്ടിൽ സ്വാഗതവും ബിനീഷ് സി ആർ നന്ദിയും പറഞ്ഞു. സംഘാടക സമതി ഭാരവാഹികളായി സേവ്യർ പുലിക്കോട്ടിൽ (കൺവീനർ), അഡ്വ മുഹമ്മദ് ബഷീർ (ചെയർമാൻ), പി. കെ രാജേശ്വരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ജീവിതത്തിൻ ഹൃദ്യ മുഹൂര്‍ത്തങ്ങളിലെങ്ങും
സ്വപ്ന സുഗന്ധത്തിൻ പ്രഭ ചൊരിയിക്കുവാൻ …..
സ്നേഹ സംഗമത്തിൻ വിശുദ്ധവനിയിൽ
സ്വര്‍ഗ്ഗ സൗരഭത്തിൻ മാരി വർഷിക്കുവാന്‍…
നിങ്ങളുടെ പ്രിയ സ്വപ്നങ്ങളിലെങ്ങുമനന്തമായ് പരിമളം ചാലിക്കുവാന്‍..
LÉONARA PERFUMES.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.