ബീച്ചുകൾ തുറന്നു – ചാവക്കാട് സൈക്കിൾ സഞ്ചാരികൾ മുസിരിസ് മുനക്കൽ ബീച്ചിൽ എത്തിയ ആദ്യ സംഘം
ചാവക്കാട് : കോവിഡ് പ്രതിസന്ധി മൂലം ഏഴ് മാസക്കാലം അടഞ്ഞു കിടക്കുകയായിരുന്ന അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് വീണ്ടും തുറന്നപ്പോൾ ആദ്യ സന്ദർശകരായി എത്തിയത് ചാവക്കാട് സൈക്കിളിസ്റ്റ് ക്ലബ്ബ് സഞ്ചാരികൾ.
ചാവക്കാടുള്ള സൈക്കിൾ റൈഡർമാരുടെ കൂട്ടായ്മയായ ചാവക്കാട് സൈക്ലിസ്റ്റ് ക്ലബ്ബ് സംഘടിപ്പിച്ച പൈതൃക യാത്രയുടെ ഭാഗമായാണ് ഇരുപത്തഞ്ചോളം സൈക്കിൾ റൈഡർമാർ ബീച്ചിൽ എത്തിയത്.
സൈക്കിളിസ്റ്റ് ക്ലബ് ലീഡർ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മുസിരിസ് പൈതൃക പദ്ധതി ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ് ഭദ്രൻ സ്വീകരിച്ചു.
ചാവക്കാട് നിന്നും അറുപതോളം കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചാണ് സൈക്ലിസ്റ് ക്ലബ് അംഗങ്ങൾ മുനക്കൽ ബീച്ചിൽ എത്തിയത്. പ്രത്യേക കവാടം വഴി സാനിറ്റൈസർ നൽകിയും ശരീര താപനില പരിശോദിച്ചതിനും ശേഷമാണ് സന്ദർശകരെ കടത്തി വിടുന്നത്.
Comments are closed.