ചാവക്കാട് ഫർക്ക കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് – സി എ ഗോപപ്രതാപന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് പേനലിന് വൻ വിജയം

തിരുവത്ര : ചാവക്കാട് ഫർക്ക കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് സി എ ഗോപ്രതാപന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് പേനലിന് വൻ വിജയം. സി എ ഗോപപ്രതാപൻ 1184 വോട്ട് നേടി. പി വി ബദറുദ്ദീൻ (1175), മുസ്ലിംലീഗിലെ മുൻ വൈസ് പ്രസിഡണ്ട് വി കെ അബൂബക്കർ (1193), പി കെ രാജേഷ് ബാബു (1176), അഷറഫ് ബ്ലാങ്ങാട് (1192), പാണ്ടാരി നാസർ (1150), ആർ കെ നൗഷാദ് (1134), പി കെ മോഹനൻ (1148), വനിതാ സംവരണം ജഹാരത്ത് അഷ്കർ (1196), ഹബീന നൗഷാദ് (1201), അകമ്പടി രമ്യ (1189), പട്ടികജാതി സംവരണം താമരത്ത സനൂപ് (1197), നിക്ഷേപ സംവരണം തഴിശ്ശേരി ഷാജി (1176) എന്നിവരാണ് വിജയിച്ചത്.

ആകെ പോൾ ചെയ്ത വോട്ട് 1379. തിരുവത്ര കുമാർ എ യുപി സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

Comments are closed.