mehandi new

ചാവക്കാട് ഫെസ്റ്റ് – ചാവക്കാടിന്റെ ചരിത്രത്തിൽ ഏറ്റവും വലുതും വ്യത്യസ്ഥവുമായ എക്സ്പോ ലണ്ടൻ സ്ട്രീറ്റും, അവതാർ 2 ന്റെ ദൃശ്യ വിസ്മയങ്ങളുമായി പ്രവർത്തനം ആരംഭിച്ചു

fairy tale

ചാവക്കാട് : ബാഹുബലി അണിയറ ശില്പികളുടെ കരവിരുതിൽ ഒരുക്കിയ ലണ്ടൻ സ്ട്രീറ്റും അവതാർ 2 ന്റെ ദൃശ്യ വിസ്മയങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ ജയന്റ് വീലുമായി ചാവക്കാട് ഫെസ്റ്റ് ചാവക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് മേളയിലെ ലണ്ടൻ സിറ്റിയുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് റോബോട്ടിക് സൂ,  വാർഡ്‌ കൗൺസിലർ കെ. പി.രഞ്ജിത്ത്  കുമാർ അവതാർ 2 ഇല്ല്യൂഷൻ,  നഗരസഭ കൗൺസിലർ ഉമ്മു ഹുസൈൻ  വ്യാപാര സ്റ്റാളുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ കെ.വി.ഷാനവാസ്, ഗിരിജ പ്രസാദ് , രമ്യ ബിനേഷ്,മാനേജിങ് ഡയറക്ടർ സിദാൻ അബു, മാനേജർ ജിഷ്ണു ജയൻ എന്നിവർ പങ്കെടുത്തു.

ഇന്ത്യാ ഗേറ്റ് മാതൃകയിൽ നിർമിച്ച കൂറ്റൻ കവാടം,  ലണ്ടൻ സ്ട്രീറ്റ് എന്ന സ്വപ്ന നഗരി മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്ന റോബോട്ടിക് സൂ,   ദൃശ്യവിസ്മയം തീർത്ത അവതാർ 2 ന്റെ  മായാ ലോകം,  അമ്യൂസ്മെന്റ് പാർക്കും,,  വെജിറ്റെറിയനും നോൺ വെജിറ്റെറയനും പ്രത്യകം ഫുഡ്‌ കോർട്ടുകൾ, വ്യാപാര സ്റ്റാളുകൾ തുടങ്ങി നിരവധി  സംവിധാനങ്ങൾ ചാവക്കാട് ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി 22 വരെ ഒരു മാസക്കാലം ചാവക്കാട് ഫെസ്റ്റ് ചാവക്കാട് ഉണ്ടാവും. എൻട്രി ഫീ 80 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രവർത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 9. 30 വരെയും അവധി ദിനങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9.30 വരെയുമാണ്  പ്രവർത്തന സമയം.

Royal footwear

Comments are closed.