mehandi new

ഗുരുവായൂർ സ്വദേശിയായ വിദ്യാർത്ഥിനി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു

fairy tale

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ വിദ്യാർത്ഥിനി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റ് പൂളാക്കൽ വീട്ടിൽ ഖലീലിന്റെ മകൾ ഇസ്ര ഖലീൽ ( 20) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. തൃശൂർ റൗണ്ടിൽ ബിനി ടൂറിസ്റ്റ് ഹോമിനു സമീപം  വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഉടൻതന്നെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മരുന്ന് വാങ്ങിക്കാനായി തൃശൂർ ടൗണിലേക്ക് പോയതായിരുന്നു. കുറച്ചു കാലമായി കുടുംബ സമേതം തൃശൂരിൽ സ്‌കൈ ലൈൻ ഫ്ലാറ്റിൽ ആണ് താമസം. കോഴിക്കോട് ഐ ടി സ്ഥാപനത്തിലെ കമ്പ്യൂട്ടർ കോഡിങ് വിദ്യാർത്ഥിയാണ് സൈറ.

മാതാവ് : ഷൈല. സഹോദരങ്ങൾ : ഐഷ, ബിലാൽ (ദുബായ് ), മർവ്വ. സഹോദരീ ഭർത്താവ് ഹിഷാം ( ബഹ്‌റൈൻ ), സഹോദരന്റെ ഭാര്യ സുഹൈല.

ഖബറടക്കം പോലീസ് നടപടികൾക്ക് ശേഷം നാലുമണിക്ക് തൃശൂർ കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

.

planet fashion

Comments are closed.