mehandi new

കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിച്ച് ചാവക്കാട് ഹരിതകര്‍മ്മ സേനാംഗങ്ങൾ

fairy tale

തൃശൂർ : ജില്ലാ കളക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തിയ മുഖാമുഖത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള ഗ്ലോബല്‍ എക്‌സ്‌പോ കേരള 2023 പുരസ്‌കാരം നേടിയ ചാവക്കാട് ഹരിതകര്‍മ്മ സേനയിലെ 28 അംഗങ്ങളാണ് പങ്കെടുത്തത്. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖത്തിലാണ് ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ സംവദിക്കാനെത്തിയത്. തീരദേശ മേഖലയിലുള്ളവര്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ അവതരിപ്പിച്ചു.

സമൂഹം നേരിടുന്ന മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യ പങ്കുവഹിക്കുന്ന ശുചിത്വപോരാളികളെ കലക്ടർ അഭിനന്ദിച്ചു. 2025 മാര്‍ച്ച് 30 ന് മാലിന്യമുക്ത നവകേരള പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു.  ഹരിതകര്‍മ്മസേനാംഗം കെ. കെ സുമതിയുടെ പാട്ടോടുകൂടിയാണ് ഒരു മണിക്കൂറോളം നീണ്ട സംവാദം അവസാനിപ്പിച്ചത്. 

കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിലെ സോഷ്യല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എക്‌സ്‌പെര്‍ട്ട് സുബിത മേനോന്‍, ഹരിതകര്‍മ്മസേന അക്കൗണ്ടന്റ് കം കോര്‍ഡിനേറ്റര്‍ ടി. യു തസ്ലീമ എന്നിവരും സംബന്ധിച്ചു.

planet fashion

Comments are closed.