mehandi new

വയനാടിന് വേണ്ടി ചാവക്കാട് കൈകോർക്കുന്നു – നഗരസഭ പത്തുലക്ഷം രൂപ നൽകും

fairy tale

ചാവക്കാട് : വയനാട്ടിലെ ഉരുൾപൊട്ടൽ മൂലം  നാശനഷ്ടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും, പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചാവക്കാട് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ കൊടുക്കുന്നതിന് തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക്  യോഗം അനുശോചനം രേഖപ്പെടുത്തി.

31 കൗൺസിലർമാരുടെ ഒരു മാസത്തെ ഓണറേറിയവും 12-ാം വാർഡ് കൗൺസിലർ  ജോയ്സി ടീച്ചറുടെ  അഞ്ചുദിവസത്തേ ഓണറേറിയവും, ഹരിത കർമ്മ സേനയുടെ ഇന്നത്തെ യൂസർ ഫീ കളക്ഷൻ, നഗരസഭയിലെ രണ്ടു ജനകീയ ഹോട്ടലുകൾ,  സുഭിക്ഷ ഹോട്ടൽ എന്നിവയുടെ നാളത്തെ കളക്ഷൻ തുകയും, നഗരസഭ ജീവനക്കാരുടെ  അഞ്ചു ദിവസത്തെ ശമ്പളവും, 21-ാം വാർഡിലെ കണ്ണൻകേരൻ ചന്ദ്രമതിയുടെ ഒരു മാസത്തെ  പെൻഷൻ,  മുല്ലത്തറ ജീവകാരുണ്യ സമിതി 50,000 രൂപ, എംകെ സൂപ്പർമാർക്കറ്റ് 50,000/ രൂപ, തുടങ്ങി ചാവക്കാട്ട് പ്രമുഖ സംഘടനകളും സ്ഥാപനങ്ങളും നൽകുന്ന തുക കൂടി ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  10 ലക്ഷം രൂപ  നൽകും.

Royal footwear

Comments are closed.