ടൗൺ, സലഫി ജുമാമസ്ജിദ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് സംയുക്ത ഈദ് ഗാഹ്

ചാവക്കാട് : ചാവക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയും, സലഫി ജുമാമസ്ജിദ് കമ്മിറ്റിയും കൂടി ചാവക്കാട് സംയുക്ത ഈദ് ഗാഹ്, ചാവക്കാട് ബസ്സ് സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ നടത്തുവാൻ തീരുമാനിച്ചു.
കമ്മിറ്റി ഭാരവാഹികൾ
ഇക്ബാൽ എം (ചെയർമാൻ), ഹനീഫ സി. ആർ (കൺവീനർ), അക്ബർ പി. കെ(ട്രഷറർ), മുഹമ്മദ് കുഞ്ഞി(തത്ത ), ഉസ്മാൻ വി, അബ്ദുല്ലകുട്ടി എന്നിവരെ വൈസ് ചെയർമാൻമാരായും, ഫൈസൽ കെ. വി, ഫൈസൽ ഉസ്മാൻ എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.

പെരുന്നാൾ നമസ്കാരം പെരുന്നാൾ ദിവസം രാവിലെ 8 മണിക്ക് ബസ് സ്റ്റാൻഡ് നഗരിയിൽ പ്രതേകം തയ്യാറാക്കിയ സ്ഥലത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവിധ വകുപ്പുകളുടെ ചുമതലക്കാരായി റസാഖ് ആലുംപടി, മുഹമ്മദാലി എ. കെ, ഷിഹാബ് കെ. വി, ഫൈസൽ ഉസ്മാൻ, റഹീം ഒ. കെ, നൗഷാദ് എ എസ്സ്, ജലീൽ എ. പി, മുഹമ്മദ് ബഷീർ, മുഹമ്മദ് ഹനീഫ വി.എം, മുഹമ്മദ് ജാവേദ്, ഷിഹാബ്. ടി. പി. എന്നിവരെയും തെരെഞ്ഞെടുത്തു.
അറക്കൽ ഷംസുദ്ധീൻ, ഇക്ബാൽ എം, ജാഫർ അലി, നൗഷാദ് എ. എസ്സ് എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകി

Comments are closed.