mehandi new

ചാവക്കാട് കേരളോത്സവം നവംബർ 12, 13, 14 തിയതികളിൽ

fairy tale

ചാവക്കാട് : നഗരസഭ ഈ വർഷത്തെ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ രക്ഷാധികാരിയായും നഗരസഭ ചെയർപേഴ്സൺ അധ്യക്ഷയായും നഗരസഭ സെക്രട്ടറി കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന സലിം അധ്യക്ഷത വഹിച്ചു.

Mss conference ad poster

നവംബർ 12, 13, 14 തീയതികളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. പ്രളയവും കോവിഡും മൂലം കഴിഞ്ഞ വർഷങ്ങളിൽ കേരളോത്സവം സംഘടിപ്പിച്ചിട്ടില്ലാത്തതിനാൽ ഈ വർഷം ആഘോഷപൂർവ്വമാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ് അൻവർ എ. വി, വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, കെ. വി. സത്താർ എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, എച്ച്. ഐ ഗ്രേഡ് 1-ജലീൽ എം, എച്ച്.ഐ. ഗ്രേഡ് 2- ആസിയ സി. എൻ, വിവിധ രാഷ്ട്രീയ പാർട്ടി, ക്ലബ്‌ പ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

planet fashion

Comments are closed.