ചാവക്കാട് മജിസ്‌ട്രേറ്റിനു യാത്രയയപ്പു നൽകി

ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ വാർഷിക കുടുംബ സംഗമവും ട്രാൻസഫറായി പോകുന്ന മാജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ അവർകൾക്ക് യാത്രയയപ്പും നടത്തി. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ അശോകൻ തേർളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്തർ അഹമദ് മജിസ്ട്രേറ്റിന് ഉപഹാരം നൽകി. അഡ്വ കവിത പ്രവീൺ വരച്ച മജിസ്ട്രേറ്റിന്റെ ഛായാ ചിത്രം സ്നേഹ സമ്മാനമായി നല്കി.

ചാവക്കാട് മുൻസിഫ് ഡോ. അശ്വതി അശോക്, സീനിയർ അഭിഭാഷകരായ റ്റി ബി ചന്ദ്രബാബു, സി സുഭാഷ് കുമാർ, കെ ഡി വിനോജ്, സി രാജഗോപാൽ, കെ കെ കുഞ്ഞിമുഹമ്മദ്, ഗവണ്മെന്റ് പ്ലീഡർ മാരായ സിജു മുട്ടത്ത്, കെ രജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി എസ് ബിജു, അനീഷ ശങ്കർ, ഫ്രഡ്‌ഡി പയസ്, സി നിഷ, മഹിമ രാജേഷ്, കെ കെ ജന്യ, പ്രത്യു ഷ് ചുണ്ടലത്ത് എന്നിവർ നേതൃത്വം നൽകി.

Comments are closed.