ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രം ദേശവിളക്ക് ഭക്തിസാന്ദ്രമായി

മണത്തല : ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രം ദേശവിളക്ക് ഭക്തിസാന്ദ്രമായി. പുലർച്ചെ അഞ്ചിന് ഗണപതി ഹോമം, രാവിലെ ഏഴിന് ബ്ലാങ്ങാട് ചക്കാണ്ടൻ ഉണ്ണികൃഷ്ണൻ പാർട്ടിയുടെ തായമ്പക, ഒമ്പതിന് ഒരുമനയൂർ സ്വരാജ് ആൻഡ് പാർട്ടിയുടെ നാദസ്വര കച്ചേരി, 11.30-ന് ഉണ്ണി ആർട്സ് ആൻഡ് ടീമിന്റെ ഭജന്‍സ് എന്നിവ ഉണ്ടായി. വൈകീട്ട് ആറിന് ദ്വാരക മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് നൂറുകണക്കിന് അമ്മമാരുടെ താലം, നാദസ്വരം, പഞ്ചവാദ്യം, കാവടി, രഥം, ഉടുക്കുപാട്ട് എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടന്നു. രാത്രി ഏഴിന് കോതമംഗലം ശ്രീനന്ദനം ഭജന്‍സ്, രാത്രി 11-ന് പന്തലില്‍ പാട്ട് എന്നിവയുമുണ്ടായി. തുടർന്ന് ഇന്ന് പുലർച്ചെ നാലിന് കനലാട്ടത്തോടുകൂടി ദേശവിളക്ക് സമാപിച്ചു. ക്ഷേത്രത്തിൽ മൂന്നുനേരവും ഭക്തർക്ക് അന്നദാനവും ഉണ്ടായി.

ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് രാമി മോഹനന്‍, സെക്രട്ടറി വി.പി. പ്രദീപ്, ട്രഷറര്‍ കെ.എം.നാരായണന്‍, രക്ഷാധികാരികളായ കെ വി ശ്രീനിവാസൻ, കെ കെ സേതുമാധവൻ, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.